ന്യൂസിലൻഡ് ഇംഗ്ലണ്ട് നിർണായക ടി20 ഇന്ന് : മത്സരം മഴ മൂലം വൈകുന്നു
ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേതുമായ ടി20 മത്സരം മഴ മൂലം വൈകുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിംഗ് തിരഞ്ഞെടുത്തു. എന്നാൽ ഒരു പന്ത് പോലും എറിയാൻ സാധിച്ചില്ല. ഇപ്പഴും മഴ പെയ്യുന്നതിനാൽ മത്സരം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിൽ 2-2 എന്ന നിലയിലാണ് ടീമുകൾ. പരമ്പര നേടുന്നതിന് ഇന്നതെഹ് മൽസരം നിർണായകമാണ്.
ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഇരു ടീമുകളും ആദ്യമായി നേർക്കുനേർ വരുന്ന പര്യടനമാണിത്. ലോകകപ്പ് ഫൈനൽ മത്സരത്തിലെ പരാജയത്തിന് പകരം ഇംഗ്ളണ്ടിനെതിരെ തകർപ്പൻ പ്രകടനമാണ് ഈ സീരിസിൽ ന്യൂസിലൻഡ് നടത്തുന്നത്.ആദ്യ ടി20 ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ടും, മൂന്നും ടി20 ന്യൂസിലൻഡ് ജയിച്ചിരുന്നു എന്നാൽ നാലാം ടി20 ഇംഗ്ലണ്ട് ജയിച്ചതോടെ അഞ്ചാം ഏകദിനം രണ്ട് ടീമുകൾക്കും നിർണായകമായി.
ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ടോം ബാന്റൺ, ജോണി ബെയർസ്റ്റോ, ജെയിംസ് വിൻസ്, ഇയോൺ മോർഗൻ, സാം ബില്ലിംഗ്സ്, സാം കുറാൻ, ലൂയിസ് ഗ്രിഗറി, ടോം കുറാൻ, ക്രിസ് ജോർദാൻ, ആദിൽ റാഷിദ്, സാകിബ് മഹമൂദ്.
ന്യൂസിലൻഡ് ടീം: മാർട്ടിൻ ഗുപ്റ്റിൽ, കോളിൻ മൺറോ, ടിം സീഫെർട്ട്, കോളിൻ ഡി ഗ്രാൻഹോം, റോസ് ടെയ്ലർ, ജെയിംസ് നീഷാം, മിച്ചൽ സാന്റ്നർ, സ്കോട്ട് കുഗ്ഗെലിജൻ, ടിം സൗത്തി, ഇഷ് സോധി, ട്രെന്റ് ബോൾട്ട്.






































