Cricket Top News

രണ്ടാം ഏകദിനത്തിലും വിൻഡീസിന് ജയം: പരമ്പര സ്വന്തമാക്കി

November 10, 2019

author:

രണ്ടാം ഏകദിനത്തിലും വിൻഡീസിന് ജയം: പരമ്പര സ്വന്തമാക്കി

വെസ്റ്റിൻഡീസ്, അഫ്ഗാനിസ്ഥാൻ രണ്ടാം ഏകദിനമത്സരത്തിൽ വിൻഡീസിന് 47 റൺസിന്റെ ജയം. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ ചെയ്ത വിൻഡീസ് ഉയർത്തിയ 247 റൺസ് പിന്തുടർന്ന അഫ്ഗാനിസ്ഥാൻ 200 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ജയത്തോടെ വിൻഡീസ് ഏകദിന പരമ്പര സ്വന്തമാക്കി.അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിൻഡീസ് ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നത്. പുതിയ നായകൻറെ കീഴിൽ വിൻഡീസ് മിൿച പ്രകടനമാണ് നടത്തുന്നത്.ഷെൽഡൻ കോട്രെൽ,ഹെയ്ഡാന്‍ വാല്‍ഷ്,ചേസ് എന്നിവരുടെ ബൗളിങ്ങ് മികവിലാണ് വിൻഡീസ് വിജയം സ്വന്തമാക്കിയത്. മൂന്ന് പേരും മൂന്ന് വിക്കറ്റുകൾ വീതം നേടി.

248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന് വേണ്ടി നജിബുള്ള സദ്രാനും(56), മൊഹമ്മദ് നബിയും(32), റഹ്മത്ത് ഷായും(33) എന്നിവർ മാത്രമാണ് മികച്ച ബാറ്റിങ്ങ് കാഴ്ചവെച്ചത്. അഫ്ഗാനിസ്ഥാൻറെ അവസാന അഞ്ച് വിക്കറ്റുകൾ 23 റൺസിനാണ് നഷ്ടമായത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന് വേണ്ടി നിക്കോളാസ് പൂറൻ(67),എവിൻ ലൂയിസ്(54) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് 247 റൺസ് നേടിയത്. അഫ്ഗാനിസ്ഥാന് വേണ്ടി നവീൻ മൂന്ന് വിക്കറ്റ് നേടി.

Leave a comment