ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ ഇന്ന് ലെസ്റ്റര്‍ സിറ്റിയെ നേരിടും
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പൻമാരുടെ പോരാട്ടമാണ് നടക്കുന്നത്. ആഴ്സണല്‍ ഇന്ന് ലെസ്റ്റര്‍ സിറ്റിയെ നേരിടും. ഇന്ന് ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് മത്സരം. ലെസ്റ്റര്‍ സിറ്റിയുടെ മൈതാനത്താണ് ഇന്ന് മത്സരം നടക്കുന്നത്. ഈ സീസണിൽ ലെസ്റ്റർ സിറ്റി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, നിലവിൽ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്, രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ രണ്ട് പോയിന്റ് മാത്രം പുറകിലാണ് അവർ.
ഈ സീസണിൽ മോശം ഫോമിൽ ഉള്ള ആഴ്സണലിന് ഇന്നത്തെ മത്സരം വളരെ വെല്ലുവിളി നിറഞ്ഞതാകും. ആഴ്സണല്‍ താരം ശാക്ക ഇന്ന് കളിക്കില്ല.അതിനാൽ ഓസില്ഇന്ന് കളിക്കാൻ സാധ്യതയുണ്ട്. ഇന്ന് ആഴ്സണലിന് ജയിക്കാൻ കഴിഞ്ഞാൽ ടീമിന് വലിയ ഒരു ആത്മവിശ്വാസം വീണ്ടെടുക്കാൻ സാധിക്കും.






































