Uncategorised

അഫ്ഗാനിസ്ഥാൻ വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിന മത്സരം ഇന്ന്

November 9, 2019

author:

അഫ്ഗാനിസ്ഥാൻ വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിന മത്സരം ഇന്ന്

വെസ്റ്റിൻഡീസ്, അഫ്ഗാനിസ്ഥാൻ രണ്ടാം ഏകദിനം ഇന്ന് നടക്കും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ വിൻഡീസ് ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. മൂന്ന് ഏകദിനങ്ങളും, ടി20 മത്സരങ്ങളും, ഒരു ടെസ്റ്റ് മത്സരവുമാണ് ടൂർണമെന്റിൽ ഉള്ളത്. ഇന്ന് ലക്‌നൗവിൽ ആണ് രണ്ടാം മത്സരം നടക്കുന്നത്. കിരോൺ പൊള്ളാര്‍ഡ് നായകനായതിന് ശേഷമുള്ളആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തിലാകും വിൻഡീസ് ഇന്ന് ഇറങ്ങുക.

അഫ്ഗാനിസ്ഥാന് 14 ഏകദിന തോൽവികൾ ആണ് 2019ൽ ഉണ്ടായിരിക്കുന്നത്. 18 മത്സരങ്ങളിൽ നിന്ന് അവര്ക്ക് വെറും നാല് മത്സരം മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. ഈ വര്ഷം ലോകകപ്പിന് മുമ്പ് നേടിയ നാല് വിജയങ്ങൾആണിത്. ലോകകപ്പ് മത്സരങ്ങൾ മുതൽ തുടർച്ചയായി തോൽവികൾ മാത്രമാണ് ഉള്ളത്. ലോകകപ്പിലെ പരാജയത്തിന് ശേഷം റഷീദ് ഖാനെ നായകനാക്കിയിട്ടും അഫ്ഗാനിസ്ഥാന് വിജയിക്കാൻ സാധിച്ചിട്ടില്ല.

Leave a comment