Foot Ball Top News

ഐഎസ്എല്‍: ജയം കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ്

November 9, 2019

author:

ഐഎസ്എല്‍: ജയം കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ്

നിർഭാഗ്യവും പരിക്കും ഒരുമിച്ചെത്തിയതോടെ ബ്ലാസ്റ്റേഴ്‌സിന് ഇന്നലെയും ജയിക്കാൻ കഴിഞ്ഞില്ല. ഐഎസ്എല്ലിൽ ഇന്നലെ നടന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ എഫ് സി പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ ഗോൾ രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്. രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ് പരിക്ക് മൂലം പുറത്തായത്. ജയ്‌റോ റോഡ്രിഗസ്‌, മെസി ബൗളി എന്നിവർക്കാണ് പരിക്കേറ്റത്.

മത്സരത്തിൽ ആധിപത്യം കേരളത്തിനായിരുന്നു. നിരവധി തവണ ഗോളിനായി കേരളം ശ്രമിച്ചെങ്കിലും നിർഭാഗ്യം കേരത്തിനൊപ്പമായിരുന്നു. മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ ജെയ്‌റോ റോഡ്രിഗസ് പരിക്ക് മൂല മൈതാനം വിട്ടു.  ഒഡീഷ താരം അഡ്രിയാന്‍ സന്‍റാനയുമായി കൂട്ടിയിടിച്ച്‌ ബൗളിയും 23-ാം മിനിറ്റില്‍ പുറത്തായി. കെ പി രാഹുലും സഹല്‍ അബ്‌ദുള്‍ സമദും പലതവണ ഗോളിനായി ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. കളിയുടെ അവസാന നിമിഷം രാഹുൽ അടിച്ച പന്ത് ഒഡീഷ ഗോള്‍കീപ്പര്‍ അതിസാഹസികമായിതടഞ്ഞ് ഒഡീഷയെപരാജയത്തിൽ നിന്ന് രക്ഷിച്ചു.  78–ാം മിനിറ്റിൽ ഒഗ്‌ബെച്ചെ ഇറങ്ങിയെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല.

Leave a comment