Cricket Top News

മൂന്നാം ടി20യിലും പാകിസ്ഥാന് തോൽവി: പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

November 9, 2019

author:

മൂന്നാം ടി20യിലും പാകിസ്ഥാന് തോൽവി: പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ മൂന്നാം ടി20 മൽസരത്തിൽ ഓസ്‌ട്രേലിയക്ക് പത്ത് വിക്കറ്റിൻറെ അനായാസ ജയം. ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 106 റൺസ് 11.5ഓവറിൽ വിക്കറ്റ് ഒന്നും പോകാതെ ഓസ്‌ട്രേലിയ നേടി. ആരോൺ ഫിഞ്ചും(52), ഡേവിഡ് വാർണറും(48) ചേർന്ന് തകർപ്പൻ ബാറ്റിങ്ങ് ആണ് നടത്തിയത്. ജയത്തോടെ ഓസ്‌ട്രേലിയ ടി20 പറമ്പാർ സ്വന്തമാക്കി.ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിന് ശേഷം രണ്ടാം അംഗത്തിൽ ഓസ്‌ട്രേലിയ ആറ് വിക്കറ്റിനാണ് പാകിസ്ഥാനെ തോൽപ്പിച്ചത്.

ടോസ് നേടി ഓസ്‌ട്രേലിയ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 106 റൺസ് നേടാനെ കഴിഞ്ഞൊള്ളു. ഓസ്‌ട്രേലിയയുടെ ബൗളിങ്ങിന് മുന്നിൽ പതറിപ്പോയി പാകിസ്ഥാന് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ട്ടമായി. 45 റൺസ് നേടിയ ഇഫ്തിക്കർ അഹമ്മദ് ആണ് പാകിസ്ഥാന്റെ സ്‌കോർ 100 കടത്തിയത്.പാകിസ്ഥാൻ താരങ്ങളായ ഖുഷ്ദില്‍ ഷാ, മുഹമ്മദ് മൂസ എന്നിവരുടെ അരങ്ങേറ്റ മൽസരം കൂടിയായിരുന്നു ഇന്ന്. പുതുയ താരങ്ങൾ എത്തിയിട്ടും പാകിസ്ഥാനെ രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയക്ക് വേണ്ടി കെയിൻ റിച്ചാർഡ്സൺ മൂന്ന് വിക്കറ്റ് നേടി. മിച്ചൽ സ്റ്റാർക്കും, അബോട്ടും രണ്ട് വിക്കറ്റ് വീതം നേടി.

Leave a comment