Cricket Top News

എട്ട് മാസത്തെ വിലക്കിന് ശേഷം പ്രിത്വി ഷാ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു

November 9, 2019

author:

എട്ട് മാസത്തെ വിലക്കിന് ശേഷം പ്രിത്വി ഷാ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു

നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ ബിസിസിഐ വിലക്കിയ ഇന്ത്യൻ യുവ ഓപ്പണർ പ്രിത്വി ഷാ തിരിച്ചെത്തുന്നു. എട്ട് മാസം നീണ്ട വിലക്കിന് ശേഷം താരം മുംബൈ ടീമിനായിട്ടാകും ആദ്യം കളിക്കുക. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം പുറത്തുവന്നിലെങ്കിലും താരം സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫി മത്സരത്തിൽ മുംബൈക്ക് വേണ്ടി മത്സരിക്കുമെന്നാണ് റിപ്പോർട്ട്. നവംബർ 16 മുതൽ താരത്തിന് വിലക്ക് ഉണ്ടാകില്ല.

ഷായുടെ തിരഞ്ഞെടുപ്പ് തീർച്ചയായും ചർച്ച ചെയ്യപ്പെടുമെന്ന് മുംബൈ സെലക്ഷൻ പാനൽ ചെയർമാൻ മിലിന്ദ് റെഗെ പറഞ്ഞു. എന്നാൽ മുംബൈയുടെ ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രേയസ് അയ്യർ, ശാർദുൽ താക്കൂർ, ശിവം ദുബെ തുടങ്ങിയ പ്രധാന താരങ്ങൾ നിലവിൽ ബംഗ്ലാദേശിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങൾ ആണ്. അതിനാൽ ഷാ ടീമിലെത്താൻ ഉള്ള സാധ്യത കൂടുതൽ ആണ്. .

Leave a comment