Top News

രവിചന്ദ്രന്‍ അശ്വിന്‍ പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക്

November 9, 2019

author:

രവിചന്ദ്രന്‍ അശ്വിന്‍ പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക്

മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ അശ്വിൻറെ കാര്യത്തിൽ ഔദ്യോഗിക തീരുമാനം എത്തി. അടുത്ത ഐ പി എൽ സീസൺ മുതൽ താരം ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിക്കും. ഡൽഹി ക്യാപിറ്റല്‍സ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പഞ്ചാബിന്റെ നായകനായിരുന്നു അശ്വിൻ.

അടുത്ത സീസണിൽ ഡൽഹിയിൽ ആയിരിക്കും അശ്വിൻറെ തട്ടകം. അശ്വിന്റെ ക്യാപ്റ്റന്‍സിയില്‍ പഞ്ചാബ് മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും പിന്നീട് ടീമിന് ശോഭിക്കാൻ കഴിഞ്ഞില്ല. 2018 സീസണിലും, 2019ലും അശ്വിന്റെ ക്യാപ്റ്റൻസിയിൽ കാര്യമായി ഒന്നും ചെയ്യാൻ പഞ്ചാബിന് കഴിഞ്ഞില്ല. കര്‍ണാടക സ്പിന്നര്‍ ജെ സുജിത്തിനെയാണ് 1.5 കോടി രൂപയ്ക്കൊപ്പം അശ്വിനായി ഡല്‍ഹി കൈമാറിയത്.പഞ്ചാബ് ടീമിൽ എത്തുന്നതിന് മുമ്പ് പൂനെ സൂപ്പര്‍ജയന്റ്സിലും, ചെന്നൈ സൂപ്പർകിങ്‌സിലുമായിരുന്നു അശ്വിൻ.

Leave a comment