Foot Ball Top News

ഐഎസ്എല്‍: ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ എഫ് സി പോരാട്ടം

November 8, 2019

author:

ഐഎസ്എല്‍: ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ എഫ് സി പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ പതിനെട്ടാം മത്സരത്തിൽ ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ എഫ് സിയെ നേരിടും. ഇന്ന് കൊച്ചിയിൽ നടക്കുന്ന മൽസരത്തിൽ കേരളത്തിനെ ജയിച്ചേ മതിയാകു. രണ്ട് ടീമുകളുടെയും നാലാം മത്സരമാണ് ഇന്ന് നടക്കുന്നത്. ഇന്ന് രാത്രി 7:30ന് ആണ് മത്സരം ആരംഭിക്കുന്നത്. കേരളത്തിൻറെ മൂന്നാം ഹോം ഗ്രൗണ്ട് മൽസരമാണ് ഇന്ന് നടക്കുന്നത്.

ആദ്യ മൽസരം ജയിച്ചതൊഴിച്ചാൽ മറ്റ് രണ്ട് മൽസരങ്ങളിലും കേരളത്തിന് തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.ഒഡീഷയുടെ കാര്യവും ഇതുപോലെയാണ്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ഒഡീഷ അവസാന മത്സരത്തിൽ വിജയിച്ച് ഫോമിലാണ്.  ഹൈദരബാദ് എഫ് സിയോടും, മുംബൈ സിറ്റിയോടും ആണ് കേരളം തോറ്റത്. മിൿച തുടക്കം ലഭിച്ചാലും മത്സര അവസാനം കേരളം വളരെ മോശം പ്രകടനമാണ് നടത്തുന്നത്. മുംബൈ സിറ്റിയെ 4-2 തോൽപ്പിച്ച അതേ മികവ് ഇന്ന് കൊച്ചിയിലും പുറത്തെടുക്കാനാകും ഒഡീഷ ശ്രമിക്കുക. കേരള ബ്ലാസ്റ്റേഴ്‌സ്താരങ്ങളായ മരിയോ ആര്‍ക്വേസ്‌, ജിയാനി സുയിവര്‍ലൂണ്‍, സന്ദേശ്‌ ജിങ്കാന്‍ എന്നിവർ പരിക്ക് മൂലം പുറത്തിരിക്കുന്നത് ടീമിന് വലിയ നിരാശയാണ്.

Leave a comment