Foot Ball Top News

ഐഎസ്എല്‍: മുംബൈ സിറ്റിയെ തോൽപ്പിച്ച് എഫ് സി ഗോവ ഒന്നാമത് 

November 8, 2019

author:

ഐഎസ്എല്‍: മുംബൈ സിറ്റിയെ തോൽപ്പിച്ച് എഫ് സി ഗോവ ഒന്നാമത് 

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പതിനേഴാം മത്സരത്തിൽ മുംബൈക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഗോവ. ഇന്നലെ മുംബൈ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഗോവ വിജയിച്ചത്. ഗോവയുടെ തേരോട്ടമാണ് ഇന്നലെ മുംബൈ ഗ്രൗണ്ടിൽ കാണാൻ കഴിഞ്ഞത്. മത്സരത്തിൻറെ രണ്ടാം പകുതിയിൽ നാല് ഗോളുകളാണ് പിറന്നത്. ലെനി റോഡ്രിഗസ്, ഫെറാന്‍ കൊറോമിനോസ്, ഹ്യൂഗോ ബൗമസ്, കാര്‍ലോ പെന്യ  എന്നിവരാണ് ഗോവയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ജയത്തോടെ നാല് കളികളിൽ നിന്ന് എട്ട് പോയിന്റുമായി ഗോവ ഒന്നാമതെത്തി. ഈ സീസണിൽ ഇതുവരെ അവർ പരാജയം അറിഞ്ഞിട്ടില്ല.

മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ഗോവ തന്നെയായിരുന്നു. 27 ആം മിനിറ്റില്‍ കോർണർ കിക്കിലൂടെ ലെനിയാണ് ആദ്യ ഗോൾ നേടിയത്. ആദ്യപകുതിയുടെ എക്സ്ട്രാ ടൈമിൽ ആണ് ഗോവ രണ്ടാം ഗോൾ നേടിയത്. കൊറോമിനോസ് ആണ് രണ്ടാം ഗോൾ നേടിയത്. ആദ്യ രണ്ട് ഗോളുകൾ ഗോവ നേടിയതോടെ രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ച മുംബൈ 49,55 മിനിറ്റുകളിൽ ഗോൾ നേടി മത്സരത്തിലേക്ക് തിരിച്ചുവന്നു. സാര്‍ത്ഥക് ഗോലുയും സൗവിക് ചക്രബര്‍ത്തിയുമാണ് മുംബൈക്ക് വേണ്ടി ഗോളുകൾ നേടിയത്. എന്നാൽ ഈ നേട്ടം മുംബൈക്ക് അധിക നേരം നിലനിർത്താൻ കഴിഞ്ഞില്ല അമ്പത്തിയൊമ്പതാം മിനിറ്റിൽ ഗോവ മൂന്നാം ഗോൾ നേടി ലീഡ് ഉയർത്തി. ഹ്യൂഗോ ആണ് മൂന്നാം ഗോൾ നേടിയത്. പിന്നീട്  89 ആം മിനിറ്റില്‍ കാര്‍ലോസ് നാലാം ഗോളും നേടി. സമനില പിടിക്കാൻ മുംബൈ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.

Leave a comment