Foot Ball Top News

ഐഎസ്എല്‍: മുംബൈ സിറ്റി എഫ് സി എഫ് സി ഗോവ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു 

November 7, 2019

author:

ഐഎസ്എല്‍: മുംബൈ സിറ്റി എഫ് സി എഫ് സി ഗോവ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു 

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പതിനേഴാം മത്സരത്തിൽ ഇന്ന് മുംബൈ സിറ്റി എഫ് സി എഫ് സി ഗോവയെ നേരിടും. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. അമ്രീന്ദർ സിംഗ് , പ്രതിക് ചൗധരി, സുഭാഷിഷ് ബോസ് എന്നിവർ മുംബൈ സിറ്റി എഫ്‌സി ടീമിൻറെ പ്ലെയിങ് ഇലവനിൽ ഉണ്ട്. എഫ്‌സി ഗോവയിൽ മുഹമ്മദ് നവാസ്, കാർലോസ് പെന, സെറിറ്റൺ ഫെർണാണ്ടസ് എന്നിവർ ഇടം നേടിയിട്ടുണ്ട്.

ഇരു ടീമുകളുടേയും നാലാം മത്സരമാണ് ഇന്ന് നടക്കുന്നത്. ഇരു ടീമുകളും ഇതിന് മുമ്പ് 12 തവണ ഏറ്റുമുട്ടിയപ്പോൾ ഗോവ അഞ്ച് തവണ ജയിച്ചപ്പോൾ മുംബൈയ്ക്ക്  നാല് തവണ മാത്രമാണ് ജയിക്കാനായത്. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ് മത്സരം.

എഫ്‌സി ഗോവ:നവാസ്, പെന, ഫാൾ, സെറിറ്റൺ, ജാഹോ, ലെന്നി, മന്ദർ റാവു, ജാക്കിചന്ദ്, ഹ്യൂഗോ, ബ്രാൻഡൻ, കൊറോമിനാസ്.

മുംബൈ സിറ്റി എഫ്‌സി: അമൃന്ദർ (ജി കെ), പ്രതിക്, സുഭാഷിഷ്, സ v വിക്, സർതക്, കാർലോസ്, ബിപിൻ, റെയ്‌നിയർ, ലാർബി, മച്ചാഡോ, ചെർമിറ്റി.

Leave a comment