Cricket Top News

ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടി20 നാളെ: ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കും

November 7, 2019

author:

ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടി20 നാളെ: ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കും

ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം മത്സരം നാളെ രാജ്‌കോട്ടിൽ നടക്കും. ആദ്യ മൽസരത്തിൽ ബംഗ്ലാദേശ് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. 7 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. രണ്ടാം മത്സരത്തിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ബാറ്റിങ്ങിൽ മാറ്റങ്ങൾ ഒന്നും ഉണ്ടാകില്ലെ, എന്നാൽ ബൗളിങ് നിരയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് രോഹിത് ശർമ്മ പത്ര സമ്മേളനത്തിൽ പറഞ്ഞത്.

ശ്രീലങ്കൻ പര്യടനത്തിന് ശേഷം ബംഗ്ളദേശ് നടത്തുന്ന രണ്ടാമത്തെ പര്യടനമാണിത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് ഈ പര്യടനം. ഷാക്കിബ്‌ അല്‍ ഹസന്റെ വിലക്കിനെ തുടര്‍ന്ന് ബംഗ്ലാദേശ് ടീമിനെ മഹ്മദുല്ലയും, മോമിനുള്‍ ഹഖും ആണ് നയിക്കുന്നത്. ടെസ്റ്റ് ടീമിനെ മോമിനുള്‍ ഹഖും, ടി20 ടീമിനെ മഹ്മദുല്ലയും ആണ് നയിക്കുന്നത്. ഒരു വർഷത്തെ വിലക്കാണ് ഷാക്കിബിന് ഉള്ളത്. കോഹ്‌ലിക്ക് പകരം ഇന്ത്യൻ ടീമിനെ നയിക്കുന്നത് രോഹിത് ശർമ്മയാണ്. ആദായ മത്സരത്തിലേറ്റ തോൽവിയുടെ നാണക്കേട് എന്ത് വില കൊടുത്തും മട്ടൻ ആകും ഇന്ത്യ ശ്രമിക്കുക. എന്നാൽ ഇന്ത്യക്കെതിരെ ടി20യിൽ ആദ്യ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാകും ബംഗ്ലാദേശ് നാളെ ഇറങ്ങുക. നാളെ രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

Leave a comment