Cricket Top News

ആദ്യ ഏകദിനത്തിൽ വിൻഡീസിന് ഏഴ് വിക്കറ്റിൻറെ വമ്പൻ ജയം 

November 7, 2019

author:

ആദ്യ ഏകദിനത്തിൽ വിൻഡീസിന് ഏഴ് വിക്കറ്റിൻറെ വമ്പൻ ജയം 

ഇന്ത്യയോടേറ്റ പരാജയത്തിന് ശേഷം അഫ്ഗാനിസ്ഥാനെതിരെയുള്ള വിൻഡീസിൻറെ രണ്ടാം പര്യടനത്തിലെ ആദ്യ മൽസരത്തിൽ വിൻഡീസിന് ജയം. ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് വിൻഡീസ് സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 194 റൺസ് പിന്തുടർന്ന വിൻഡീസ് 46.3ഓവറിൽ വിജയം സ്വന്തമാക്കി. റോസ്‌റ്റണ്‍ ചേസ് ആണ് വിൻഡീസിനെ വിജയത്തിലെത്തിച്ചത്. റോസ്‌റ്റണ്‍ ചേസ് 94 റൺസ് നേടി.

ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകായയിരുന്നു. അത് ശെരി വെക്കുന്ന രീതിയിൽ ആയിരുന്നു വിൻഡീസിൻറെ ബൗളിംഗ്. മോശം പ്രകടനമാണ് അഫ്ഗാനിസ്ഥാൻ നടത്തിയത്. അവരുടെ വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ട്ടമായി.  റഹ്മത്ത് ഷായും(61), ഇക്രം അലിയും( 58) മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. വെസ്റ്റിന്‍ഡീസ് ബൗളിംഗ് മികവിൽ തകർന്ന അഫ്ഗാനിസ്ഥാൻ അവർ 194 റൺസിൽ പുറത്താക്കി. മറുപടി ബാറ്റിങ്ങിൽ വിൻഡീസ് മികച്ച തുടക്കം തന്നെ ലഭിച്ചു. 77 റണ്‍സ് എടുത്ത് പുറത്താവാതെ നിന്ന ഓപണര്‍ ഷായി ഹോപ്പും, 94 റൺസ് എടുത്ത റോസ്‌റ്റണ്‍ ചേസും ചേർന്ന് വിൻഡീസ് വിജയം അനായാസമാക്കി.

Leave a comment