ഐഎസ്എല്‍: രണ്ടാം ജയത്തിനായി ഹൈദരാബാദ് എഫ്സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും നേർക്കുനേർ
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാമത്തെ സീസണിലെ പതിനാറാം മത്സരത്തിൽ ഇന്ന് ഹൈദരാബാദ് എഫ്സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഇരു ടീമുകളുടെയും നാലാം മത്സരമാണ് ഇന്ന് നടക്കുനാന്ത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക. രണ്ട് ടീമുകളും ഇന്ന് രണ്ടാം ജയത്തിനായിട്ടാകും ഇറങ്ങുക. നോർത്ത് ഈസ്റ്റ് ഈ സീസണിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. ഒരു ജയവും രണ്ട് സമനിലയുമാണ് അവർക്കുള്ളത്. അതേസമയം ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ഹൈദരാബാദ് മൂന്നാം മത്സരത്തിൽ വിജയം നേടിയിരുന്നു. ആ വിജയം അവർത്തിക്കാനാകും അവർ ഇന്ന് ഇറങ്ങുക.
ബ്ലാസ്റ്റേഴ്സിനെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഹൈദരാബാദ് നടത്തിയത്. എന്നാൽ അവരുടെ സൂപ്പർ തരാം നെസ്റ്റര്‍ ഗോര്‍ഡിലോ സസ്പെൻഷനിൽ ആയത് അവർക്ക് തിരിച്ചടിയാണ്. ബോബോ, റാഫേല്‍ ഗോമസ്, ബാര്‍ണെസ് എന്നിവർ പരിക്ക് മൂലം പുറത്താണ്. മാര്ട്ടിന് ഷാവേസ്, റിദീം ത്ലാങ്,അസമോവ ഗ്യാനി എന്നിവരാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ തുറുപ്പ് ചീട്ട്. ഇവരുടെ ബലത്തിലാണ് ടീം മുന്നേറുന്നത്. പരാജയമറിയാതെ മികച്ച ഫോമിലാണ് അവർ. സ്റ്റാർ സ്പോർട്സിലും, ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാൻ സാധിക്കും.






































