അടുത്ത വർഷം മുതൽ ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാവുകയില്ല
ചിലവ് ചുരുക്കണത്തിൻറെ ഭാഗമായി അടുത്തവർഷം നടക്കുന്ന ഐപിഎല്ലിൽ ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാവുകയില്ല. ബി.സി.സി.ഐ ആണ് ഇക്കാര്യം അറിയിച്ചത്. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ഏകദേശം മുപ്പത് കോടിയോളം ആണ് ബി.സി.സി.ഐ ചിലവാക്കുന്നത്. ഇത് അധിക ചിലവാണെന്നും, ആരാധകർക്ക് ഇത് കാണുന്നതിനോട് വല്യ താൽപര്യമില്ലെന്നും ബി.സി.സി.ഐ അറിയിച്ചു. ഉദ്ഘാടന ചടങ്ങുകളിൽ മാറ്റ് കൂട്ടാൻ ബോളിവുഡ് താരങ്ങളും, വിദേശ താരങ്ങളുമെല്ലാം എത്താറുണ്ട്. ഇവരുടെയെല്ലാം ചിലവും ബി.സി.സി.ഐ ആണ് വഹിക്കുന്നത്.
2019 ഐ.പി.എല്ലില്‍ നിന്ന് ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു. പുല്‍വാമ തീവ്രവാദ ആക്രമണത്തില്‍ വീരമൃത്യ വരിച്ച ജവാന്മാരോടുള്ള ആദരസൂചകമായിട്ടായിരുന്നുഅന്ന് ചടങ്ങുകൾ ഉപെക്ഷിച്ചത്. ബ്രിജേഷ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ഐപിഎൽ ഗവേണിംഗ് കൗൺസിൽ അടുത്തിടെ ബിസിസിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം ബി.സി.സി.ഐ എടുത്തത്.






































