Cricket Top News

ഐപിഎൽ 2020 പ്ലെയർ ലേലം ഡിസംബർ 19 ന് കൊൽക്കത്തയിൽ നടക്കും

November 6, 2019

author:

ഐപിഎൽ 2020 പ്ലെയർ ലേലം ഡിസംബർ 19 ന് കൊൽക്കത്തയിൽ നടക്കും

ഐ.സി.സി അംഗീകരിച്ച ,ബി.സി.സി.ഐ.ക്കു കീഴിൽ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പരയായ ഇന്ത്യൻ പ്രീമിയർ ലീഗിൻറെ അടുത്ത സീസണിലേക്കുള്ള താരലേലം ഡിസംബർ 19ന് കൊൽക്കത്തയിൽ നടക്കും. ഇവൻറെ ഗവേണിംഗ് കൗൺസിൽ ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് ഇത് തീരുമാനിച്ചത്.

2008 ഏപ്രിലിൽ ആണ് ഐപിഎൽ ആദ്യമായി ആരംഭിച്ചത്. ഇപ്പോൾ താരക്കൈമാറ്റം നടത്താൻ ഉള്ള സമയമാണ്.എല്ലാ വർഷവും ഏപ്രിൽ-മെയ് മാസങ്ങളിലാണ് ലീഗ് നടക്കുന്നത്, കളിക്കാരുടെ ലേലം ആദ്യമായാണ് കൊൽക്കത്തയിൽ നടക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസിയുടെ ഹോം ഗ്രൗണ്ടാണ് ഈ നഗരം. ടീമുകൾക്ക് തമ്മിൽ താരങ്ങളെ വാങ്ങാനും, വിൽക്കാനും ഇപ്പോൾ കഴിയും.ഈ അവസരം നവംബർ 14 വരെയാണ് ഉള്ളത്.

ലേലത്തിൽ ഒരു ടീമിന് അനുവദിച്ചിരിക്കുന്ന തുക 85 കോടിയാണ്. കഴിഞ്ഞ തവണയിത് 82 കോടിരൂപ ആയിരുന്നു.അന്താരാഷ്ട്ര താരങ്ങളുടെ പ്രതിഫലത്തിൽ ഇത്തവണ വര്‍ധനവ് ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസ് ആയിരുന്നു വിജയികൾ. വമ്പൻ താര ലേലമാകും ഇത്തവണ നടക്കുക.

Leave a comment