Cricket Top News

അഫ്ഗാനിസ്ഥാൻ വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന മത്സരം ഇന്ന്

November 6, 2019

author:

അഫ്ഗാനിസ്ഥാൻ വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന മത്സരം ഇന്ന്

ഇന്ത്യയോടേറ്റ പരാജയത്തിന് ശേഷം വിൻഡീസിൻറെ രണ്ടാം പര്യടനത്തിന് ഇന്ന് തുടക്കമാകും. വിൻഡീസ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് തുടക്കമാകും. മൂന്ന് ഏകദിനങ്ങളും, ടി20 മത്സരങ്ങളും, ഒരു ടെസ്റ്റ് മത്സരവുമാണ് ടൂർണമെന്റിൽ ഉള്ളത്. ഇന്ന് ലക്‌നൗവിൽ ആദ്യ ഏകദിന മൽസരം നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

കിരോൺ പൊള്ളാര്‍ഡ് നായകനായതിന് ശേഷമുള്ള ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. സൂപ്പർ താരങ്ങളായ ക്രിസ് ഗെയില്‍, ആന്ദ്രെ റസല്‍  എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ കാര്‍ലോസ് ബ്രാത്ത് വൈറ്റ്, ഡാരന്‍ ബ്രാവോ, ഷാനോണ്‍ ഗബ്രിയേല്‍ എന്നിവരും ടീമിലില്ല. ലോകകപ്പിലേയും, ഇന്ത്യൻ പര്യടനത്തിലെ മോശം പ്രകടനമാണ് വിൻഡീസ് നടത്തിയത്. ഈ സാഹചര്യത്തിലാണ് വലിയ അഴിച്ചുപണികൾ നടത്തി പൊള്ളാർഡിനെ നായകണക്കിയത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തകർപ്പൻ പ്രകടനം നടത്തിയ  ബ്രാണ്ടന്‍ കിംഗ്, ഹെയ്ഡന്‍ വാല്‍ഷ് എന്നിവരെ വിൻഡീസ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വെസ്റ്റ് ഇൻഡീസ്: എവിൻ ലൂയിസ്, ഷായ് ഹോപ്പ്, ഷിമ്രോൺ ഹെറ്റ്മിയർ, ബ്രാൻഡൻ കിംഗ്, നിക്കോളാസ് പൂരൻ, റോസ്റ്റൺ ചേസ്, കീറോൺ പൊള്ളാർഡ്, ജേസൺ ഹോൾഡർ, കീമോ പോൾ, അൽസാരി ജോസഫ്, ഷെൽഡൻ കോട്രെൽ, ഹെയ്ഡൻ വാൽഷ്, റൊമാരിയോ ഷെപ്പേർഡ് , ഖാരി പിയറി, സുനിൽ അംബ്രിസ്.

അഫ്ഗാനിസ്ഥാൻ: ഹസ്രത്തുല്ല സസായ്, ജാവേദ് അഹ്മദി, റഹ്മത്ത് ഷാ, ഇക്രം അലി ഖിൽ, നജിബുള്ള സദ്രാൻ, അസ്ഗർ അഫ്ഗാൻ, മുഹമ്മദ് നബി, ഗുൽബാദിൻ നായിബ്, കരീം ജനാത്ത്, റാഷിദ് ഖാൻ, അഷ്‌റഫ്, അഫ്‌സർ സസായ്, നവീൻ-ഉൽ-ഹഖ്, യാമിൻ അഹ്മദ്‌സായി.

Leave a comment