പുതിയ സീസൺ മുതൽ ഐ. പി.എല്ലിൽ ‘പവര്‍ പ്ലെയര്‍’ എത്തുന്നു
മുംബൈ: കുട്ടി ക്രിക്കറ്റിന് ജനപ്രീതി നേടിക്കൊടുത്ത ക്രിക്കറ്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ക്രിക്കിക്കെട്ടിൽ പൽ പുതിയ പരീക്ഷണങ്ങളും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ പരീക്ഷിച്ചു. ഇപ്പോൾ ഇതാ പുതിയ പരീക്ഷണവുമായി എത്തുകയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ‘പവര്‍ പ്ലെയര്‍’ എന്നാണ് പുതിയ ആശയത്തിൻറെ പേര്. വിക്കറ്റ് നഷ്ട്ടമായതിന് ശേഷവും ഓവറിൻറെ അവസാനത്തിലും സബ്സ്റ്റിറ്റ്യൂട്ട് പ്ലെയറെ കളത്തിലിറക്കാന്‍ ടീമുകൾക്ക് കഴിയുന്ന രീതിയാണ് ‘പവര്‍ പ്ലെയര്‍’. പുതിയ സീസൺ മുതൽ ഈ നിയമം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
‘പവര്‍ പ്ലെയര്‍’എത്തുന്നതോടെ കളിയുടെ ഗതി തന്നെ മാറ്റാൻ ഇതിലൂടെ കഴിയും. പ്ലെയിങ് ഇലവനിൽ ഉള്ള ഒരാൾക്കേ ‘പവര്‍ പ്ലെയര്‍’ ആയി ഇറങ്ങാൻ സാധിക്കു. മുഷ്താഖ് അലി ടൂർണമെന്റിൽ ഇത് ആദ്യമായി പരീക്ഷിച്ചതിന് ശേഷമാകും ഐ. പി.എല്ലിൽ ഇത് നടപ്പാക്കുക.






































