സന്തോഷ് ട്രോഫി: ആദ്യ മത്സരത്തിൽ കേരളത്തിന് അഞ്ച് ഗോളുകളുടെ തകർപ്പൻ ജയം
സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങൾ തുടക്കമായി.ഇന്നലെ നടന്ന കേരളത്തിൻറെ ആദ്യ മത്സരത്തിൽ കേരളം മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് ആന്ധ്രയെ തോൽപ്പിച്ചു. കേരളത്തിന്റെ തകർപ്പൻ പ്രകടനമാണ് ഇന്നലെ കാണാൻ കഴിഞ്ഞത്. മത്സരത്തിൽ മുഴുവൻ സമയവും കേരളത്തിൻറെ ആധിപത്യം ആണ് കാണാൻ കഴിഞ്ഞത്. എമില്‍ ബെന്നി, ലിയോണ്‍ അഗസ്റ്റിന്‍, വിബിന്‍ തോമസ്, ഷിഹാദ് എന്നിവരാണ് കേരളത്തിന് വേണ്ടി ഗോളുകൾ നേടിയത്.
മത്സരത്തിൻറെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ ആണ് പിറന്നത്. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെയാണ് രണ്ട് ഗോളുകളും പിറന്നത്. ആദ്യ ഗോൾ 45 ആം മിനിറ്റിലാണ് കേരളം നേടിയത്. മിനിറ്റുകൾ വ്യത്യാസത്തിൽ ആണ് രണ്ടാം ഗോൾ പിറന്നത്. രണ്ടാം ഗോൾ പെനാൽറ്റിയായിരുന്നു. ഒന്നാം പകുതിയേക്കാൾ തകർപ്പൻ പ്രകടനമാണ് കേരം രണ്ടാം പകുതിയിൽ നടത്തിയത്. രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ എമില്‍ ബെന്നി ആണ് നേടിയത്. 53, 63 മിനിറ്റുകളിലാണ് എമിൽ ഗോളുകൾ നേടിയത്. അവസാന ഗോൾ പകരക്കാരനായി ഇറങ്ങിയ എന്‍ ഷിഹാദ് ആണ് നേടിയത്.






































