Cricket Top News

ബൗളർമാരുടെ കരുത്തിൽ മൂന്നാം ടി20 യിൽ ന്യൂസിലൻഡിന് 14 റൺസിൻറെ ജയം

November 5, 2019

author:

ബൗളർമാരുടെ കരുത്തിൽ മൂന്നാം ടി20 യിൽ ന്യൂസിലൻഡിന് 14 റൺസിൻറെ ജയം

ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം. മൂന്നാം മത്സരത്തിൽ 14 റൺസിനാണ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ജയത്തോടെ പരമ്പരയിൽ 2-1ന് ന്യൂസിലൻഡ് മുന്നിലെത്തി.ലോക്കി ഫെർഗൂസൺ,  ബ്ലെയർ ടിക്നർ എന്നിവരുടെ തകർപ്പൻ ബൗളിങ്ങാണ് ന്യൂസിലൻഡിനെ വിജയത്തിലെത്തിച്ചത്. ആദ്യ ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി.  മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറിൽ 166-7 റൺസ് നേടാനെ സാധിച്ചൊള്ളു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡിന് ആദ്യ മൂന്ന് വിക്കറ്റുകൾ 69 റൺസിനിടെ നഷ്ടമായി. പിന്നീടെത്തിയ കോളിൻ ഡി ഗ്രാൻ‌ഹോം തകർപ്പൻ പ്രകടനമാണ് നടത്തിയത്. 66 റൺസാണ് കോളിൻ ഡി ഗ്രാൻ‌ഹോം റോസ് ടെയ്‌ലറുമായി ചേർന്ന് നാലാം വിക്കറ്റിൽ നേടിയത്. ഈ കൂട്ടുകെട്ടാണ് ന്യൂസിലൻഡിനെ മികച്ച സ്‌കോറിൽ എത്തിച്ചത്. റോസ് ടെയ്‌ലർ 27 റൺസ് നേടിയപ്പോൾ, കോളിൻ ഡി ഗ്രാൻ‌ഹോം55 റൺസ് നേടി. ഇംഗ്ലണ്ടിന് വേണ്ടി ടോം കുറാൻ രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റ് 27 റൺസിൽ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഡേവിഡ് മലനും(55), ജെയിംസ് വിൻസും(49) മികച്ച ബാറ്റിങ് ആണ് നടത്തിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 63 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ ഇരുവരും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ സ്കോറിങ്ങിൽ വേഗത കുറഞ്ഞു. മറ്റ് താരങ്ങൾ എല്ലാം പെട്ടെന്ന് തന്നെ പുറത്തായി. ന്യൂസിലൻഡിന് വേണ്ടി ലോക്കി ഫെർഗൂസൺ,  ബ്ലെയർ ടിക്നർ  എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

സ്‌കോർ:

ന്യൂസിലൻഡ്:180-7

ഇംഗ്ളണ്ട്: 166-7

Leave a comment