സന്തോഷ് ട്രോഫി ഫുട്ബോള്‍: നാളെ കേരളം ആന്ധ്രാപ്രദേശിനെ നേരിടും
ന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങൾക്ക് നാളെ തുടക്കമാകും. നാളെ കേരളം ആന്ധ്രാപ്രദേശിനെ നേരിടും. കേരളം ഗ്രൂപ്പ് എയിൽ ആണ്. ആന്ധ്രാപ്രദേശ് , തമിഴ്നാട് എന്നീ ടീമുകൾ ആണ് കേരളത്തിനൊപ്പം ഗ്രൂപ്പ് എയിൽ ഉള്ളത്. ഗ്രൂപ്പ് ബിയിൽ തെലുങ്കാന, പോണ്ടിച്ചേരി, കര്‍ണാടക ടീമുകൾ ആണ് ഉള്ളത്. 13 പുതുമുഖങ്ങളുമായിട്ടാണ് കേരളം ഇത്തവണ സന്തോഷ് ട്രോഫിക്ക് ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ദയനീയ തോൽവിയാണ് കേരളം ഏറ്റുവാങ്ങിയത്. ഇത്തവണ കൂടുതൽ ശക്തമായ ടീമാണ് അണിനിരക്കുന്നത്.
സന്തോഷ് ട്രോഫിയില്‍ കളിച്ച എസ്ബിഐ താരം വി മിഥുനാണ് ടീമിൻറെ ക്യാപ്റ്റൻ. നവംബർ അഞ്ച് മുതൽ പത്ത് വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ബിനോ ജോര്‍ജ്ജാണ് കേരളത്തിൻറെ മുഖ്യ പരിശീലകൻ.വിവിധ കോളജ് ടീമുകൾ, എഫ് സി ഗോവ, കേരള ബ്ലാസ്റ്റേഴ്സ്,ഗോകുലം എഫ്സി എന്നിവരുമായി കേരള ടീം സന്നാഹ മത്സരങ്ങൾ നടത്തിയിരുന്നു
20 അംഗ ടീം : സച്ചിന് സുരേഷ്, അജിന് ടോം, അലക്സ് സജി, റോഷന് വി, ഋഷി ദത്ത്, വിഷ്ണു, എമിത്ത് ബെന്നി, വിപിന്‍ തോമസ്, സഞ്ജു, ശ്രീരാഗ്, ലിയോണ്‍, അഗസ്റ്റിന്, താഹിര്‍, ജിജോ ജോസഫ്, റിഷാദ്, അഖില്‍, ഷിഹാദ്, മൗസു, ജിഷ്ണു, ജിതിന്.






































