Foot Ball Top News

തിരുവനന്തപുരത്തെ തോൽപ്പിച്ച് മലപ്പുറം സംസ്ഥാന ജൂനിയര്‍ ഫുട്ബോൾ കിരീടം സ്വന്തമാക്കി 

November 5, 2019

author:

തിരുവനന്തപുരത്തെ തോൽപ്പിച്ച് മലപ്പുറം സംസ്ഥാന ജൂനിയര്‍ ഫുട്ബോൾ കിരീടം സ്വന്തമാക്കി 

മലപ്പുറം: മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ടൂർണമെന്റിൽ ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ തിരുവനന്തപുരത്തെ തോൽപ്പിച്ച് മലപ്പുറം കിരീടം സ്വന്തമാക്കി. ഇന്നലെ വൈകിട്ട് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മലപ്പുറം വിജയം സ്വന്തമാക്കിയത്. തകർപ്പൻ പ്രകടനമാണ് മലപ്പുറം നടത്തിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മലപ്പുറം രണ്ട് ഗോളുകളും നേടിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ തിരുവനന്തപുരം മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും അവർക്ക് ഒരു ഗോൾ നേടാൻ മാത്രമെ കഴിഞ്ഞൊള്ളു. മലപ്പുറം എറണാകുളത്തെ തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയത്.

Leave a comment