ഓസ്ട്രേലിയ പാകിസ്ഥാൻ രണ്ടാം ടി20 മത്സരം ഇന്ന്
പാകിസ്ഥാൻറെ ഓസ്ട്രേലിയൻ പര്യടനത്തിൽ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിന് ശേഷം രണ്ടാം അംഗത്തിന് ഇന്ന് രണ്ട് ടീമുകളും ഇറങ്ങും. ആദ്യ ടി20 മഴ മൂലം ഉപേക്ഷിച്ചാൽ പാകിസ്ഥാൻ പരാജയത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു. ഇന്ന് ഉച്ചക്ക് 1:40ന് ആണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങൾ ആണ് ടി20 പരമ്പരയിൽ ഉള്ളത്.
ആദ്യ ടി20യിൽ 15 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 107 റൺസ് എടുത്ത് നിൽക്കുമ്പോൾ ആണ് ആദ്യം മഴ എത്തിയത്. പിന്നീട് ഓസ്ട്രേലിയ 3.1 ഓവറിൽ വിക്കറ്റ് പോകാതെ 41 റൺസ് എടുത്ത് നിൽക്കെ വീണ്ടും മഴ എത്തിയതോടെ മൽസരം ഉപേക്ഷിക്കുകയായിരുന്നു. ടി20 മത്സരങ്ങൾക്ക് ശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങളും ഉണ്ട്. ഐസിസി ടെസ്റ്റ് ചാമ്പ്യാൻഷിപ്പിലെ പാകിസ്ഥാൻറെ ആദ്യ മത്സരമാകും ഇത്.






































