Foot Ball Top News

ബ്രസീല്‍-അര്‍ജന്റീന സന്നാഹ ഫുട്‌ബോള്‍ മത്സരം നവംബർ 15ന്   

November 4, 2019

author:

ബ്രസീല്‍-അര്‍ജന്റീന സന്നാഹ ഫുട്‌ബോള്‍ മത്സരം നവംബർ 15ന്   

ബ്രസീല്‍-അര്‍ജന്റീന സന്നാഹ ഫുട്‌ബോള്‍ മത്സരം  സൗദി അറേബ്യയിലെ റിയാദ് കിംഗ് സൗദ് സ്റ്റേഡിയത്തില്‍ നവംബർ 15ന് നടക്കും. കോപ്പ അമേരിക്കയിൽ കളിച്ചതിന് ശേഷം മെസ്സി വിലക്ക് കാരണം രാജ്യത്തിന് വേണ്ടി കളിച്ചിട്ടില്ല. എന്നാൽ സന്നാഹ മത്സരത്തിൽ മെസ്സിയെയും,  സെര്‍ജിയൊ അഗ്വിരോയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കോപ അമേരിക്ക ഫുട്ബോളില്‍  ടൂർണമെന്റിലെ അഴിമതിയെക്കുറിച്ചുള്ള അഭിപ്രായത്തിന് ആണ് മെസ്സിയെ വിലക്കിയത്. ജൂലൈ ഏഴിനായിരുന്നു താരം അവസാനമായി ടീമിന് വേണ്ടി കളിച്ചത്.

ലൂസേഴ്‌സ് ഫൈനല്‍ പോരാട്ടത്തില്‍ ചിലിക്കെതിരെ റെഡ് കാര്‍ഡ് ലഭിച്ച താരം പിന്നീട് മത്സരിക്കാൻ ഇറങ്ങിയിട്ടില്ല. കോപ്പ അമേരിക്കയില്‍ ഒഫീഷ്യല്‍സിനെതിരെ രൂക്ഷ വിമർശനമാണ് മെസ്സി നടത്തിയത്. സാഹചര്യങ്ങൾ എല്ലാം ബ്രസീലിന് അനുകൂലം ആക്കുന്നു എന്ന് പറഞ്ഞതിൻറെ പേരിലാണ് താരത്തിന് വിലക്ക് ലഭിച്ചത്.  ബ്രസീലിനു പുറമെ ഉറുഗ്വായുമായും അര്‍ജന്റീന സന്നാഹ മൽസരം കളിക്കുന്നുണ്ട്. ഈ ടീമിലും മെസ്സി കളിക്കുന്നുണ്ട്. നവംബർ 18ന്  ഇസ്രായിലിൽ വെച്ചാണ് ഈ മത്സരം നടക്കുന്നത്.

Leave a comment