പരിക്ക് : ലിവര്‍പൂളിനെതിരെയുള്ള മൽസരത്തിൽ മാഞ്ചസ്റ്റര്‍ സിറ്റി താരം കളിക്കില്ല
മാഞ്ചസ്റ്റര്‍ സിറ്റി താരം ഡേവിഡ് സില്‍വ അടുത്താഴ്ച ലിവര്‍പൂളിനെതിരെ നടക്കുന്ന മത്സരത്തിൽ കളിക്കില്ല. പ്രീമിയർ ലീഗിൽ സൗതാമ്ബ്ടണെതിരായ മത്സരത്തില്‍ പരിക്കേറ്റതിനാലാണ് താരം കളിക്കാത്തത്. ശെനിയാഴ്ച നടന്ന മത്സരത്തിൽ 2-1 എന്ന സ്കോറിന് സൗതാമ്ബ്ടണെ മാഞ്ചസ്റ്റര്‍ സിറ്റി തോൽപ്പിച്ചിരുന്നു. എന്നാൽ ഈ ഡേവിഡ് സില്‍വയ്ക്ക് മസില് ഇഞ്ച്വറി ഉണ്ടാവുകയായിരുന്നു. പരിക്ക് ഭേദമാകാൻ രണ്ടാഴ്ച വേണമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് താരത്തിന് മത്സരം നഷ്ടമാകുന്നത്.
ലിവര്‍പൂളിനെതിരെയുള്ള മത്സരവും, ചാമ്ബ്യന്‍സ് ലീഗില്‍ അറ്റലാന്റയ്ക്ക് എതിരെയുള്ള മത്സരവും ഈ സ്പാനിഷ് താരത്തിന് നഷ്ട്ടമാകും. ലീഗിൽ ലിവർപൂളിലെ തോൽപ്പിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒന്നാം സ്ഥാനത്ത് എത്താൻ കഴിയും. കഴിഞ്ഞ മൽസരത്തിൽ പരിക്ക് മൂലം ഡേവിഡ് സിൽവ ആദ്യ പകുതിയിൽ തന്നെ മൈതാനം വിട്ടിരുന്നു. ഇപ്പം ഉള്ളതിൽ ഏറ്റവും മികച്ച ടീമിനെ അണിനിരത്തിയാകും ലിവർപൂളിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി മത്സരിക്കുകയെന്ന് പരിശീലകൻ ഗാർഡിയോള പറഞ്ഞു.






































