Cricket Top News

ഇന്ത്യക്കെതിരെ ചരിത്രവിജയം നേടി ബംഗ്ലാദേശ്

November 4, 2019

author:

ഇന്ത്യക്കെതിരെ ചരിത്രവിജയം നേടി ബംഗ്ലാദേശ്

ദില്ലി: ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് തകർപ്പൻ ജയം. അവസാന ഓവർ വരെ നീണ്ട മൽസരത്തിൽ ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് ഇന്ത്യയെ തോൽപ്പിച്ചത്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന്റെ ആദ്യ വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്‌ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 148 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 19.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. 43 പന്തില്‍ 60 റണ്‍സ് നേടി പുറത്താകാതെ നിന്ന മുഷ്ഫിഖുര്‍ റഹിമാണ് ബംഗ്ലാദേശിൻറെ വിജയശിൽപ്പി.

ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം പിഴച്ച ഇന്ത്യക്ക് രോഹിത് ശാരംയുടെ വിക്കറ്റ് ആദ്യം തന്നെ നഷ്ടമായി. 41 റൺസ് നേടിയ ധവാൻ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. മാറ്റർക്കും തിളങ്ങാൻ സാധിച്ചില്ല. ബംഗ്ലാദേശിന് വേണ്ടി ആമിനുൾ ഇസ്‌ലാം രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് മികച്ച പ്രകടനമാണ് നടത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ദീപക്‌ ചഹാര്‍, ഖലീല്‍ അഹമദ്, യുസ്വേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. 54 റൺസിന് രണ്ട് വിക്കറ്റ് പോയ ബംഗ്ലാദേശ് മൂന്നാം വിക്കറ്റിൽ 60 റൺസ് നേടി. സൗമ്യ സർക്കാറും(39), മുഷ്ഫിഖുര്‍ റഹീം ചേർന്നാണ് മൂന്നാം വിക്കറ്റിൽ 60 റൺസ് നേടിയത്.

Leave a comment