Foot Ball Top News

ഫിഫ അണ്ടര്‍-17 വനിത ലോകകപ്പ് : ലോഗോ പുറത്തുവിട്ടു

November 4, 2019

author:

ഫിഫ അണ്ടര്‍-17 വനിത ലോകകപ്പ് : ലോഗോ പുറത്തുവിട്ടു

ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിൻറെ ഔ ദ്യോഗിക ചിഹ്നം 2019 നവംബർ 2 ന് മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നടന്ന പരുപാടിയിൽ പ്രകാശനം ചെയ്ത. അമേരിക്കയുടെ ഇതിഹാസ താരം ക്രിസ്റ്റീന്‍ ലില്ലിയാണ് ലോഗോ പ്രകാശനം ചെയ്തത്. 2020 നവംബർ രണ്ടിന് ആണ് മത്സരങ്ങൾ ആരംഭിക്കുക. അണ്ടർ 17 വനിതാ ലോകകപ്പ് ഇത് ആദ്യമായാണ് ഇന്ത്യയിൽ നടക്കുന്നത്.

കേന്ദ്ര മന്ത്രി കിരണ്‍ റിജിജു, ഫിഫ വുമണ്‍സ് ഫുട്‌ബോള്‍ ചീഫ് ഓഫീസര്‍ സരൈ ബേര്‍മന്‍, സംഘാടകസമിതിയുടെ പ്രദേശിക അധ്യക്ഷന്‍ പ്രഫുല്‍ പട്ടേല്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അണ്ടര്‍-17 പൂരുഷ ലോകകപ്പിന് ഇന്ത്യ 2017ൽ വേദിയായിരുന്നു. അടുത്തവർഷം നവംബർ 2 മുതൽ 21 വരെയാണ് മത്സരങ്ങൾ നടക്കുന്നത്.

Leave a comment