Cricket Top News

രണ്ടാം ടി20: ന്യൂസിലൻഡിന് 21 റൺസിൻറെ തകർപ്പൻ ജയം

November 4, 2019

author:

രണ്ടാം ടി20: ന്യൂസിലൻഡിന് 21 റൺസിൻറെ തകർപ്പൻ ജയം

വെല്ലിങ്ടണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ ന്യൂസിലൻഡിന് ജയം. ന്യൂസിലൻഡ് ഉയർത്തിയ 176 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 155 റൺസിൽ അവസാനിച്ചു. തകർപ്പൻ ബൗളിങ് ആണ് ന്യൂസിലൻഡ് കാഴ്ചവെച്ചത്. ഇതോടെ ഇരു ടീമുകളും ഓരോ കളി വീതം ജയിച്ച് പരമ്പര സമനിലയിൽ എത്തി.

ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് മികച്ച ബാറ്റിങ് ആണ് കാഴ്ചവെച്ചത്. മാർട്ടിൻ ഗുപ്റ്റിൽ(41), ജെയിംസ് നീഷാം(42), കോളിൻ ഡി ഗ്രാൻ‌ഹോം(28),റോസ് ടെയ്‌ലർ(28) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ന്യൂസിലൻഡ് 176 റൺസ് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ജോർദാൻ മൂന്നും, സാം രണ്ടും വിക്കറ്റുകൾ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ടിന് വിക്കറ്റുകൾ ഓരോന്നായി നഷ്ടമായി. 39 റണ്‍സ് എടുത്ത മലനും 36 റണ്‍സ് എടുത്ത ക്രിസ് ജോര്‍ദാനും 32 റണ്‍സ് എടുത്ത മോര്‍ഗനും മാത്രമാണ് മികച്ച ബാറ്റിംഗ് കാഴ്ചവെച്ചത്. മറ്റാർക്കും തിളങ്ങാൻ ആയില്ല. ന്യൂസിലൻഡിന് വേണ്ടി സാന്റ്നര്‍ മൂന്നും, സോധി, സൗത്തീ, ഫെര്‍ഗുസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

സ്‌കോർ:

ന്യൂസിലന്‍ഡ്‌ 8–176.
ഇംഗ്ലണ്ട്‌ 155 (19.5).

Leave a comment