ഓസ്‌ട്രേലിയ പാകിസ്ഥാൻ ആദ്യ ടി20 മഴ മൂലം ഉപേക്ഷിച്ചു
സിഡ്‌നി: പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ആദ്യ മൽസരം മഴ മൂലം ഉപേക്ഷിച്ചു. സിഡ്‌നിയിൽ ഇന്നലെ നടന്ന ആദ്യ ടി20 മത്സരം മഴ മൂല ഉപേക്ഷിക്കുക്കുകയായിരുന്നു . പരാജയത്തിലേക്ക് കൂപ്പുകുത്തിയ പാകിസ്ഥാന് മഴ രക്ഷകനായി എത്തി. ഇന്നലെ നടന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 15 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 107 റൺസ് എടുത്ത് നിൽക്കുമ്പോൾ ആണ് ആദ്യം മഴ എത്തിയത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി.
ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനുമാണ് മികച്ച ബാറ്റിങ് നടത്തിയത്. ബാബർ 59 റൺസ് നേടി പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റാര്‍ക്കും റിച്ചാര്‍ഡ്സണും രണ്ട് വിക്കറ്റ് വീതം നേടി.മഴഎത്തിയതോടെ പാകിസ്ഥാന്റെ ഇന്നിങ്‌സ് 15ഓവറിൽ അവസാനിച്ചു. പിന്നീട് മഴ മാറിയതോടെ 108 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ വെടിക്കെട്ട് ബാറ്റിങ് ആണ് നടത്തിയത്. എന്നാൽ 3.1 ഓവറിൽ വിക്കറ്റ് പോകാതെ 41 റൺസ് എടുത്ത് നിൽക്കെ വീണ്ടും മഴ എത്തിയതോടെ മൽസരം ഉപേക്ഷിക്കുകയായിരുന്നു.തകർപ്പൻ ബാറ്റിങ് ആണ് ആരോൺ ഫിഞ്ച് നടത്തിയത്. 16 പന്തില്‍ 37 റണ്‍സ് ആണ് താരം നേടിയത്.






































