Cricket Top News

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടി20: ബംഗ്ലാദേശിന് ടോസ്

November 3, 2019

author:

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടി20: ബംഗ്ലാദേശിന് ടോസ്

ദില്ലി: ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മത്സരം ഇന്ന് നടക്കും. ഇന്ന് ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് ആദ്യ ടി20 മത്സരം ആരംഭിക്കും. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ ടീമിനെ നയിക്കുന്നത് രോഹിത് ശർമയാണ്. വിരാട് കോഹ്‌ലിക്ക് വിശ്രമം നൽകിയതിനാലാണ് രോഹിത് ക്യാപ്റ്റൻ ആയത്. ശിവം ദുബെ ഇന്ന് കളിക്കുന്നുണ്ട്. താരത്തിൻറെ ആദ്യ ടി20 മത്സരമാണ് ഇത്.

ശ്രീലങ്കൻ പര്യടനത്തിന് ശേഷം ബംഗ്ളദേശ് നടത്തുന്ന രണ്ടാമത്തെ പര്യടനമാണിത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് ഈ പര്യാടനം. ഷാക്കിബ്‌ അല്‍ ഹസന്റെ വിലക്കിനെ തുടര്‍ന്ന് ബംഗ്ലാദേശ് ടീമിനെ മഹ്മദുല്ലയും, മോമിനുള്‍ ഹഖും ആണ് നയിക്കുന്നത്. ടെസ്റ്റ് ടീമിനെ മോമിനുള്‍ ഹഖും, ടി20 ടീമിനെ മഹ്മദുല്ലയും ആണ് നയിക്കുന്നത്. ഒരു വർഷത്തെ വിലക്കാണ് ഷാക്കിബിന് ഉള്ളത്.

ബംഗ്ലാദേശ് (പ്ലേയിംഗ് ഇലവൻ): ലിറ്റൺ ദാസ്, സൗമ്യ സർക്കാർ, മുഹമ്മദ് നെയ്ം, മുഷ്ഫിക്കർ റഹിം , മഹ്മൂദുള്ള , അഫിഫ് ഹുസൈൻ, മൊസാദെക് ഹുസൈൻ, അമിനുൽ ഇസ്ലാം, ഷാഫിയുൽ ഇസ്ലാം, മുസ്താഫിസുർ റഹ്മാൻ, അൽ-അമിൻ ഹൊസൈൻ.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ , ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ക്രുനാൽ പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, യുശ്വേന്ദ്ര ചഹാൽ, ദീപക് ചഹാർ, കെ ഖലീൽ അഹമ്മദ്.

 

Leave a comment