Cricket Top News

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടി20 മത്സരം ഇന്ന്

November 3, 2019

author:

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടി20 മത്സരം ഇന്ന്

ദില്ലി: ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മത്സരം ഇന്ന് നടക്കും. ഇന്ന് ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് ആദ്യ ടി20 മത്സരം ആരംഭിക്കും. ശ്രീലങ്കൻ പര്യടനത്തിന് ശേഷം ബംഗ്ളദേശ് നടത്തുന്ന രണ്ടാമത്തെ പര്യടനമാണിത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് ഈ പര്യാടനം. ഷാക്കിബ്‌ അല്‍ ഹസന്റെ വിലക്കിനെ തുടര്‍ന്ന് ബംഗ്ലാദേശ് ടീമിനെ മഹ്മദുല്ലയും, മോമിനുള്‍ ഹഖും ആണ് നയിക്കുന്നത്. ടെസ്റ്റ് ടീമിനെ മോമിനുള്‍ ഹഖും, ടി20 ടീമിനെ മഹ്മദുല്ലയും ആണ് നയിക്കുന്നത്. ഒരു വർഷത്തെ വിലക്കാണ് ഷാക്കിബിന് ഉള്ളത്.

ഇന്ത്യൻ ടീമിനെ നയിക്കുന്നത് രോഹിത് ശർമയാണ്. വിരാട് കോഹ്‌ലിക്ക് വിശ്രമം നൽകിയതിനാലാണ് രോഹിത് ക്യാപ്റ്റൻ ആയത്. മലയാളി താരം സഞ്ജു സാംസൺ ഇന്ന് കളിക്കാൻ സാധ്യതയുണ്ട്. അഞ്ചാമനോ ആറാമനൊ ആയി താരം ഇന്ന് ടീമിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.  ക്രുനാല്‍ പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും

Leave a comment