ലോക ഗുസ്തി ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പൂജ ഗെലോട്ടിന് വെള്ളി
ബുഡ്പെസ്റ്റ്: പൂജ ഗെലോട്ട് അണ്ടർ 23 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ ജപ്പാന്റെ ഹരുങ്കോ ഒകുനോയോട് പരാജയപ്പെടുകയായിരുന്നു. 2017ൽ റിതു ഫോഗറ്റിന് ശേഷം വെള്ളി നേടുന്ന താരമാണ് പൂജ. ഇന്ന് നടന്ന മത്സരത്തിൽ 2-0 എന്ന സ്കോറിനാണ് പൂജ തോറ്റത്. 53 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലിൽ എത്തിയതോടെ ഇന്ത്യ മെഡൽ ഉറപ്പിച്ചിരുന്നു. എന്നാൽ സ്വർണ മെഡൽ നേടാൻ ഇന്ത്യ ഇനിയും കാത്തിരിക്കണം. സെമി ഫൈനലില്‍ പൂജ തുര്‍ക്കിയുടെ സെയ്നപ് യെറ്റ്ഗിലിനെ 8-4 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയത്.
സെമി ഫൈനൽ വരെ മികച്ച പ്രകടനമാണ് പൂജ നടത്തിയത്. സെമിയിൽ 2-4ന് പിന്നിൽ നിന്ന പൂജ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. എന്നാൽ ഫൈനലിൽ പൂജ നിസ്സഹായ ആയി പോയി. അണ്ടര്‍ 23 ലോക ചാമ്ബ്യന്ഷിപ്പിപ്പിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇന്ത്യ സ്വർണം നേടിയിട്ടില്ല.






































