Cricket Top News

വിൻഡീസിനെതിരെ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി 

November 2, 2019

author:

വിൻഡീസിനെതിരെ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി 

ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ വിൻഡീസ് ഒരു റൺസിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 224 റൺസിന് ഓൾഔട്ടായി. അവസാന നിമിഷം വരെ ആവേശം നിറച്ച മത്സരത്തിൽ വിൻഡീസ് താരം അനിസ മുഹമ്മദ് ആണ് ഇന്ത്യയെ തകർത്തത്. അനിസ മുഹമ്മദ് അഞ്ച് വിക്കറ്റ് നേടി.

ടോസ് നേടിയ വിൻഡീസ് ബാറ്റിങ് തിരടഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് വിൻഡീസിന് ലഭിച്ചത്. എന്നാൽ പിന്നീട് വിക്കറ്റുകൾ പെട്ടെന്ന് വീണത് അവരുടെ ബാറ്റിങ്ങിനെ ബാധിച്ചു. സ്റ്റെഫാനി ടെയ്‌ലർ(94), നതാഷ(51) എന്നിവരുടെ ബാറ്റിങ് മികവിലാണ് വിൻഡീസ് 225 റൺസ് നേടിയത്. ഇന്ത്യക്ക് വേണ്ടി ശിഖ പാണ്ഡേയും, ദീപ്തിയും രണ്ട് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിൽ പ്രിയയും(75), ജെമിമ റോഡ്രിഗസും(41) മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. എന്നാൽ പിന്നീട് എത്തിയ താരങ്ങൾക്ക് അത് തുടർന്ന് കൊണ്ടുപോകാൻ കഴിഞ്ഞില്ല. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 78 റൺസ് ആണ് നേടിയത്.  അനിസ മുഹമ്മദിൻറെ തകർപ്പൻ ബൗളിംഗ് ആണ് നടത്തിയത്. 46 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് ആണ് താരം നേടിയത്. മൂന്ന് ഏകദിനങ്ങൾ ഉള്ള പരമ്പരയിലെ രണ്ടാം ഏകദിനം നാളെ നടക്കും.

Leave a comment