ഐസിസി ട്വന്റി20 ലോകകപ്പിലേക്ക് ഒമാന്‍ ക്രിക്കറ്റ് ടീം യോഗ്യത നേടി
അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പിലേക്ക് ഒമാന്‍ യോഗ്യത നേടി. ദുബായില്‍ നടന്ന പ്ലേഓഫ് മത്സരത്തില്‍ ഹോങ്കോങ്ങിനെ 12 റണ്‍സിന് തോല്‍പ്പിച്ചാണ് ഒമാന്‍ യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 134 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ്ങിനെ 122 റൺസിൽ ഒതുക്കാൻ ഒമാന് കഴിഞ്ഞു.
ജതീന്ദർ സിംഗ് ഒമാന് വേണ്ടി 67 റൺസ് നേടി. എന്നാൽ ബിലാൽ ഖാൻറെ തകർപ്പൻ ബൗളിങ് ആണ് ഹോങ്കോങ്ങിനെ 122 റൺസിൽ ഒതുക്കാൻ ഒമാന് കഴിഞ്ഞത്. ബിലാൽ ഖാൻ നാല് വിക്കറ്റ് നേടി. പാപുവ ന്യൂ ഗിനിയക്കും അയര്‍ലന്‍ഡിനും നെതര്‍ലന്‍ഡിനും, സ്കോട്ട്‌ലൻഡിനും ശേഷം യോഗ്യത നേടുന്ന ടീമാണ് ഒമാൻ.






































