സംസ്ഥാന ജൂനിയര്‍ ഫുട്ബോൾ: കൊല്ലത്തെ തോൽപ്പിച്ച് എറണാകുളം സെമിയിൽ പ്രവേശിച്ചു
മലപ്പുറം: മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ടൂർണമെന്റിൽ എറണാകുളം സെമിയിൽ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ അവർ കൊള്ളാതെയാണ് തോൽപ്പിച്ചത്. ബി ഗ്രൂപ്പില്‍ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എറണാകുളം കൊല്ലത്തെ തോൽപ്പിച്ചത്. അഫ്താബ് ആണ് എറണാകുളത്തിൻറെ വിജയശിൽപ്പി. രണ്ട് ഗോളുകളും അഫ്താബ് ആണ് നേടിയത്.
കാസര്‍ഗോഡിനെയും ഇടുക്കിയെയും എറണാകുളം തോൽപ്പിച്ചിരുന്നു. മൂന്ന് കളികളും ജയിച്ച എറണാകുളം ഒൻപത് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതെത്തി. നാളെ ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മൽസരത്തിൽ വിജയിക്കുന്ന ടീമാകും സെമിയിൽ എറണാകുളവുമായി മത്സരിക്കുക. തിരുവനന്തപുരവും സെമിയിൽ പ്രവേശിച്ചിട്ടുണ്ട്. വയനാടിനെ തോൽപ്പിച്ചതോടെയാണ് ഗ്രൂപ്പ് എയിൽ നിന്ന് തിരുവനന്തപുരം സെമിയിൽ പ്രവേശിച്ചത്.






































