Foot Ball Top News

സംസ്ഥാന ജൂനിയര്‍ ഫുട്ബോളിൽ നിന്ന് ആലപ്പുഴ പുറത്ത്

November 1, 2019

author:

സംസ്ഥാന ജൂനിയര്‍ ഫുട്ബോളിൽ നിന്ന് ആലപ്പുഴ പുറത്ത്

മലപ്പുറം: മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ടൂർണമെന്റിൽ  ഇന്ന് നടന്ന ഗ്രൂപ്പ് സി മൽസരത്തിൽ പാലക്കാട് ആലപ്പുഴയെ തോൽപ്പിച്ചു. ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് ആലപ്പുഴയെ പാലകക്ഡ് തോൽപ്പിച്ചത്. തോൽവിയോടെ ആലപ്പുഴ ടൂർണമെന്റിൽ നിന്ന് പുറത്തായി.

അബയ് ഷണ്മുഖന്‍,സഹൽ, അഭിനവ് എന്നിവരാണ് പാലക്കാടിന് വേണ്ടി ഗോളുകൾ നേടിയത്. അബയ്  രണ്ട് ഗോളുകൾ നേടി. നാളെ നടക്കുന്ന മത്സരത്തിൽ പാലക്കാട് മലപ്പുറത്തെ നേരിടും. ഇവരിൽ ജയിക്കുന്നവർ സെമിയിൽ എത്തും.

Leave a comment