സംസ്ഥാന ജൂനിയര്‍ ഫുട്ബോളിൽ ഇന്ന് സെമി പോരാട്ടം
മലപ്പുറം: മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ടൂർണമെന്റിൽ ഇന്ന് സെമിഫൈനൽ മൽസരത്തിൽ കൊല്ലം എറണാകുളത്തെ നേരിടും. ഇന്ന് രാവിലെ 10 മണിക്കാണ് മത്സരം നടക്കുന്നത്. പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മഴ മൂലം ഇന്നലെ നടത്താനിരുന്ന മൽസരമാണ് ഇന്ന് നടക്കുന്നത്.
തിരുവനന്തപുരവും സെമിയിൽ പ്രവേശിച്ചിട്ടുണ്ട്. വയനാടിനെ തോൽപ്പിച്ചതോടെയാണ് ഗ്രൂപ്പ് എയിൽ നിന്ന് തിരുവനന്തപുരം സെമിയിൽ പ്രവേശിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അവർ വയനാടിനെ തോൽപ്പിച്ചത്. കൊല്ലം ഇടുക്കിയെയും, എറണാകുളം കാസര്‍ഗോഡിനെയും തോൽപ്പിച്ചാണ് സെമിയിൽ എത്തിയത്. ഇടുക്കിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കൊല്ലം തോൽപ്പിച്ചത്. എറണാകുളം ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കാസര്‍ഗോഡിനെ പരാജയപ്പെടുത്തിയത്.






































