ആദ്യ ടി20: ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന് 154 റൺസ് വിജയലക്ഷ്യം
ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടി20 മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന് 154 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് നേടി. ടിം സീഫെർട്ട്(32), റോസ് ടെയ്ലർ(44), ഡാരിൽ മിച്ചൽ(30), കോളിൻ മൺറോ(21) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ന്യൂസിലൻഡ് 153 റൺസ് നേടിയത്. ക്രിസ് ജോർദാൻ ഇംഗ്ളണ്ടിന് വേണ്ടി രണ്ട് വിക്കറ്റ് നേടി.
ടോസ് നഷ്ട്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് ആദ്യ വിക്കറ്റ് ആറ് റൺസ് നേടിയപ്പോൾ നഷ്ടമായി. അഞ്ചാം വിക്കറ്റിൽ റോസ് ടെയ്ലറും, ഡാരിൽ മിച്ചലും ചേർന്ന് 56 റൺസ് നേടി. ഈ കൂട്ടുകെട്ടാണ് ന്യൂസിലൻഡിനെ 150 കടത്തിയത്.






































