Foot Ball Top News

ഐഎസ്‌എൽ: മുംബൈക്കെതിരെ ഒഡീഷയ്‌ക്ക് തകർപ്പൻ ജയം

November 1, 2019

author:

ഐഎസ്‌എൽ: മുംബൈക്കെതിരെ ഒഡീഷയ്‌ക്ക് തകർപ്പൻ ജയം

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പന്ത്രണ്ടാം മൽസരത്തിൽ മുംബൈക്കെതിരെ ഒഡീഷയ്‌ക്ക് തകർപ്പൻ ജയം. ഈ സീസണിലെ ഒഡീഷയുടെ ആദ്യ ജയമാണിത്. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മുംബൈയെ ഒഡീഷ തോൽപ്പിച്ചത്. ആറ് ഗോളുകൾ പിറന്ന മത്സരത്തിൽ ഒഡീഷ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ നേടി ലീഡ് ഉയർത്തിയ ഒഡീഷ അനായാസ ജയമാണ് നേടിയത്.

അരിഡെയ്‌ന്‍ സന്റാന, സിസ്‌കോ ഹെര്‍ണാണ്ടസ്‌, ജെ. മാവിങ്‌താങ എന്നിവരാണ് ഒഡീഷയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. മത്സരം തുടങ്ങി ആറാം മിനിറ്റിൽ ഒഡീഷ ആദ്യ ഗോൾ നേടി. സിസ്‌കോയിലൂടെയായിരുന്നു ആദ്യ ഗോൾ ഒഡീഷ നേടിയത്. മുംബൈയുടെ രണ്ട് ഗോളിൽ ഒരെണ്ണം സെല്ഫ് ഗോൾ ആയിരുന്നു.  മുഹമ്മദ്‌ ലാംബ്രിയാണ്‌ മുംബൈക്കു വേണ്ടി ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ ഒഡിഷയുടെ ഗോളി ഫ്രാന്‍സിസ്‌കോ റാമോണ്‍ ഡോറോന്‍സോറോയുടെ വകയായിരുന്നു സെൽഫ് ഗോൾ.

Leave a comment