Foot Ball Top News

ഐ എം വിജയന്‌ എൻ രാമചന്ദ്രൻ പുരസ്‌കാരം

November 1, 2019

author:

ഐ എം വിജയന്‌ എൻ രാമചന്ദ്രൻ പുരസ്‌കാരം

തിരുവനന്തപുരം: എൻ രാമചന്ദ്രൻ പുരസ്‌കാരം ഫുട്ബാൾ താരം ഐ എം വിജയന്‌. സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്‌കാരത്തിനാണ് ഐ എം വിജയൻ അർഹനായത്. കേരള കൗമുദി എഡിറ്റോറിയൽ അഡ്വൈസറും, മാധ്യമ പ്രവർത്തകനുമായ എന്‍ രാമചന്ദ്രന്റെ സ്മരണാര്‍ഥം നൽകിവരുന്ന പുരസ്കാരമാണിത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  നവംബർ നാലിന് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരണം വിതരണം ചെയ്യും.

ബാഡ്മിന്റൺ താരം യു.വിമൽകുമാറിനെ ചടങ്ങിൽ ആദരിക്കും. നവംബർ നാലിന് വൈകിട്ട് അഞ്ച് മണിക്ക്  മാസ്‌കറ്റ് ഹോട്ടലിൽ ആണ് പുരസ്കാരദാന ചടങ്ങ്നടക്കുന്നത്. 50,000 രൂപയും ബി ഡി ദത്തന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങിൽ  ബാഡ്മിന്റൺ താരം യു.വിമൽകുമാറിനെ ആദരിക്കും.

 

Leave a comment