Foot Ball Top News

1000 ഗോളുകള്‍ തികച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്

October 31, 2019

author:

1000 ഗോളുകള്‍ തികച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്

2014-ൽ ആരംഭിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഇന്നലെ ഒരു നേട്ടം സ്വന്തമാക്കി. 1000 ഗോളുകള്‍ എന്ന നാഴികകല്ല്  ആണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സ്വന്തമാക്കിയത്. ഇന്നലെ എടികെ ചെന്നൈയിൻ എഫ് സി മത്സരത്തിൽ എടികെ താരം ഡേവിഡ് വില്ല്യംസ് നേടിയ ഗോളിലൂടെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 1000 ഗോളുകള്‍ എന്ന നേട്ടം കൈവരിച്ചത്.  384  മത്സരങ്ങളിൽ നിന്നാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 1000 ഗോളുകൾ തികച്ചത്. വിദേശ താരങ്ങൾ ആണ് കൂടുതൽ ഗോളുകളും നേടിയത്.

മുംബൈ സിറ്റിക്കെതിരെ 2014-ൽ ഫിക്രു ടെഫെര  ഐഎസ്‌എല്ലിലെ ആദ്യ ഗോള്‍ നേടിയത്. ആറാം സീസണിലെ പതിനൊന്നാം മത്സരത്തിൽ ആണ് 1000 ഗോൾ തികഞ്ഞത്. 285 താരങ്ങൾ ആണ് ഗോളുകൾ നേടിയിട്ടുള്ളത്. ഇവയിൽ 196 പേർ വിദേശ താരങ്ങളും,  89 ഇന്ത്യന്‍ താരങ്ങളുമാണ് ഗോളുകൾ നേടിയത്. ഇവയിൽ വിദേശ താരങ്ങൾ 702 ഗോളുകൾ നേടിയപ്പോൾ ഇന്ത്യൻ താരങ്ങൾ നേടിയത്  278 ഗോളുകളാണ്. 20 സെല്ഫ്  ഗോളുകളുമാണ് ഉള്ളത്.

Leave a comment