Cricket Top News

ഐസിസി ട്വന്റി20 ലോകകപ്പിലേക്ക് സ്കോട്ട്‌ലൻഡ് യോഗ്യത നേടി

October 31, 2019

author:

ഐസിസി ട്വന്റി20 ലോകകപ്പിലേക്ക് സ്കോട്ട്‌ലൻഡ് യോഗ്യത നേടി

അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പിലേക്ക് സ്കോട്ട്‌ലൻഡ് യോഗ്യത നേടി. ഇന്നലെ നടന്ന മത്സരത്തിൽ യുഎഇയെ തോൽപ്പിച്ചാണ് സ്കോട്ലൻഡ് യോഗ്യത നേടിയത്. ഇന്നലെ നടന്ന മത്സരത്തിൽ യു എ ഇ യെ 90 റണ്‍സിനാണ് സ്കോട്ട്‌ലൻഡ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്‌ലൻഡ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 198 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇയെ സ്കോട്ട്‌ലൻഡ് 108 റൺസിന് ഓൾഔട്ടാക്കി. സ്കോട്ട്‌ലൻഡിന് വേണ്ടി മാർക്ക്, ഷെരിഫ് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.

പാപുവ ന്യൂ ഗിനിയക്കും അയര്‍ലന്‍ഡിനും നെതര്‍ലന്‍ഡിനും ശേഷം യോഗ്യത നേടുന്ന ടീമാണ് സ്കോട്ട്‌ലൻഡ്. ട്വന്റി20 ലോകകപ്പില്‍ യോഗ്യത നേടുന്ന പതിനഞ്ചാമത്തെ ടീമാണ് സ്കോട്ലന്‍ഡ്. 16 ടീമുകൾ ആണ് ട്വന്റി20 ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.

Leave a comment