Cricket Top News

ഇന്ത്യ ബംഗ്ളദേശ് ടി20 പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ മഹ്മദുല്ല നയിക്കും

October 31, 2019

author:

ഇന്ത്യ ബംഗ്ളദേശ് ടി20 പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ മഹ്മദുല്ല നയിക്കും

ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശ് പര്യടനം നവംബർ മൂന്നിന് ആണ് ആരംഭിക്കുന്നത്. മൂന്ന് ടി20 മത്സരങ്ങളും, രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിൽ ഉള്ളത്. ഷാക്കിബ്‌ അല്‍ ഹസന്റെ വിലക്കിനെ തുടര്‍ന്ന് ബംഗ്ലാദേശ് ടീമിനെ മഹ്മദുല്ല ആണ് നയിക്കുന്നത്. ഒരു വർഷത്തെ വിലക്ക് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നതോടെയാണ് പുതിയ ടീമിനെ ഇപ്പോൾ പ്രഖ്യാപിച്ചത്. ടി20യിലും ടെസ്റ്റിലും ഷാക്കിബ്‌ അല്‍ ഹസൻ ആയിരുന്നു നായകൻ. ഷാക്കിബിന് പകരം  തൈജുല്‍ ഇസ്ലാമിനെ പരമ്ബരക്കുള്ള ടീമില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

മോമിനുള്‍ ഹഖ് ആണ് ബംഗ്ലാദേശ് ടെസ്റ്റ് ടീമിനെ നയിക്കുന്നത്. സെയ്ഫ് ഹസനെ ടെസ്റ്റ്  ടീമിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.  തമിം ഇക്ബാൽ  ടീമിൽ ഇടം നേടിയിട്ടില്ല. ശ്രീലങ്കൻ പര്യടനത്തിന് ശേഷം ബംഗ്ളദേശ് നടത്തുന്ന രണ്ടാമത്തെ പര്യടനമാണിത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് ഈ പര്യാടനം. നവംബർ മൂന്നിന് ആദ്യ ടി20 മൽസരം നടക്കും. പിന്നീട് നവംബർ 7,10 തീയതികളിൽ രണ്ടും മൂന്നും ടി20 മത്സരങ്ങൾ നടക്കും. ആദ്യ മത്സരം ഡല്‍ഹിയില്‍ ആണ് നടക്കുന്നത്. രാജ്കോട്ടിലും, നാഗ്പൂരിലുമാണ് ബാക്കി രണ്ട് മൽസരങ്ങൾ നടക്കുന്നത്.

ടി 20 ടീം സ്‌ക്വാഡ്: സൗമ്യ സർക്കാർ, മുഹമ്മദ് നായിം, മഹ്മൂദുള്ള, അഫിഫ് ഹുസൈൻ, മൊസാദെക് ഹുസൈൻ, അനിമുൽ ഇസ്ലാം, ലിറ്റൺ ദാസ്, മുഷ്ഫിക്കർ റഹിം, അറഫാത്ത് സണ്ണി, അൽ-അമിൻ ഹുസൈൻ, മുസ്താഫിസുർ റഹ്മാൻ, ഷൈഫുൽ ഇസ്ലാം, അബു ഹൈദർ തൈജുൽ ഇസ്ലാം.

Leave a comment