രണ്ടാം ടി20യിലും ഓസ്ട്രേലിയക്ക് ജയം
ഓസ്ട്രേലിയൻ പര്യടനത്തിലെ ശ്രീലങ്കയുടെ രണ്ടാം ടി20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ഓസ്ട്രേലിയ ശ്രീലങ്കയെ 9 വിക്കറ്റിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 117 റൺസ് ഓസ്ട്രേലിയ 1 വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. 13 ഓവറില്‍ ആണ് ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്. ഡേവിഡ് വാർണറും(60), സ്മിത്തും(53) തകർപ്പൻ പ്രകടനമാണ് നടത്തിയത്. രണ്ടാം മത്സരവും ജയിച്ചതോടെ ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ചയാണ് നേരിട്ടത്. 27 റൺസ് എടുത്ത കുശാൽ പെരേര ആണ് ടോപ് സ്കോറർ. മാറ്റർക്കും തിളങ്ങാൻ ആയില്ല. ഓസ്ട്രേലിയക്ക് വേണ്ടി ബില്ലി സ്റ്റാന്‍ലെയ്ക്, പാറ്റ് കമ്മിന്‍സ്, ആഷ്ടണ്‍ അഗര്‍, ആദം സാംബ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് ഫിഞ്ചിൻറെ വിക്കറ്റ് ആണ് നഷ്ടപ്പെട്ടത്. മലിംഗയാണ് വിക്കറ്റ് നേടിയത്.






































