Cricket Top News

ഷാക്വിബുല്‍ ഹസനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

October 30, 2019

author:

ഷാക്വിബുല്‍ ഹസനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

ഐസിസിയുടെ വിലക്ക് ലഭിച്ച ലോക ഒന്നാം നമ്പർ ഓള്‍റൗണ്ടറും, ബംഗ്ലാദേശ് താരവുമായ ഷാകിബ് അല്‍ ഹസനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോൺ. ശിക്ഷ തീരെ കുറഞ്ഞുപോയെന്നാണ് അദ്ദേഹം പറഞ്ഞത്. ക്രിക്കറ്റിൽ എന്ത് ചെയ്യണമെന്നും, എന്തൊക്കെ ചെയ്യരുതെന്നും, ഏതൊക്കെ കാര്യം നേരിട്ട് റിപ്പോർട്ട് ചെയ്യണമെന്നുള്ളത് കളിക്കാരോട് എന്നും പറയുന്നതാണ്. അതിനാൽ ഷാക്വിബുല്‍ ഹസനോട് ഒരു സഹതാപവും ഇല്ലെന്ന് മൈക്കല്‍ വോൺ പറഞ്ഞു. ട്വിറ്ററിലൂടെയാണ് മൈക്കല്‍ വോൺ ഇക്കാര്യങ്ങൾ പറഞ്ഞത്.

ഷാക്കിബിനെതിരെ  ഐസിസി അഴിമതി വിരുദ്ധ നിയമപ്രകാരമാണ്  നടപടിയെടുത്തിരിക്കുന്നത്. വാതുവെപ്പ് നടത്തുന്നതിന് സമീപിച്ച ആള്‍ക്കാരുടെ വിവരങ്ങള്‍ ഐസിസിയെ അറിയിക്കാതിരുന്നതാണ് ഷാക്കിബിന് വിനയായത്. വാതുവയ്‌പ് സംഘം ഷാക്കിബിനെ സമീപിക്കുകയും പണം വാഗ്‌ദാനം ചെയ്യുകയും ചെയ്തു, ഈ വിവരം പുറത്ത് പറയാത്തതിനാലാണ് ഈ ശിക്ഷ. ഐസിസിയുടെ മൂന്ന് നിയമങ്ങള്‍ തെറ്റിച്ചതാണ് വിലക്കിലേക്ക് നീങ്ങിയത്. കുറ്റം സമ്മതിച്ചതിനാലാണ് രണ്ട് വർഷം ഏർപ്പെടുത്തിയ വിലക്ക് ഐസിസി ഒരു വർഷമാക്കിയത്.ഇതനുസരിച്ച് അടുത്ത വര്‍ഷം ഒക്ടോബര്‍ 29ന്  ശേഷമെ താരത്തിന് ഇനി ക്രിക്കറ്റ് കളിക്കാൻ സാധിക്കു. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും താരത്തെ ഐസിസി വിലക്കിയിട്ടുണ്ട്.

Leave a comment