Cricket Top News

ശ്രീലങ്ക ഓസ്‌ട്രേലിയ രണ്ടാം ടി20 മത്സരം ഇന്ന്

October 30, 2019

author:

ശ്രീലങ്ക ഓസ്‌ട്രേലിയ രണ്ടാം ടി20 മത്സരം ഇന്ന്

ഓസ്‌ട്രേലിയൻ പര്യടനത്തിലെ ശ്രീലങ്കയുടെ രണ്ടാം ടി20 മത്സരം ഇന്ന് 1:30 ആരംഭിക്കും. മൂന്ന് ടി20 മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്. ഓവലിൽ  നടന്ന  ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ ജയിച്ചിരുന്നു. തകർപ്പൻ പ്രകടനം ആണ് ആദ്യ ടി20യിൽ ഓസ്‌ട്രേലിയ നടത്തിയത്. ബ്രിസ്‌ബേണിൽ ആണ് രണ്ടാം ടി20 മത്സരം നടക്കുന്നത്. പന്ത് ചുരണ്ടാൽ വിവാദത്തിൽ വിലക്കിന് ശേഷം തിരിച്ചെത്തിയ വാർണർ ആദ്യ മത്സരത്തിൽ താക്കർപ്പൻ പ്രകടനമാണ് നടത്തിയത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ  134 റണ്‍സിന്റെ വമ്പൻ ജയമാണ് നേടിയത്. ആദ്യ മത്സരത്തിലെ തോൽ‌വിയിൽ നിന്ന് കരകയറാൻ ആകും ശ്രീലങ്ക ഇന്ന് ശ്രമിക്കുക. നവംബർ ഒന്നിനാണ് മൂന്നാം ടി20 മത്സരം. ആദ്യ മത്സരത്തിൽ 56 പന്തില്‍ നിന്നാണ് വാർണർ സെഞ്ചുറി നേടിയത്.

Leave a comment