Cricket Top News

പാകിസ്ഥാൻ ബംഗ്ലാദേശ് രണ്ടാം വനിത ടി20: പാകിസ്ഥാന് 15 റൺസിൻറെ ജയം 

October 29, 2019

author:

പാകിസ്ഥാൻ ബംഗ്ലാദേശ് രണ്ടാം വനിത ടി20: പാകിസ്ഥാന് 15 റൺസിൻറെ ജയം 

ബംഗ്ലാദേശ് വനിതകളുടെ പാകിസ്ഥാൻ പര്യടനത്തിലെ രണ്ടാം ടി20 മത്സരത്തിലും പാകിസ്ഥാന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്ഥാൻ 15 റൺസിനാണ് വിജയിച്ചത്. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിൻറെ ഇന്നിംഗ്സ് 152-7 എന്ന നിലയിൽ അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് വേണ്ടി ക്യാപ്റ്റൻ ബിസ്മാ മറൂഫും70), ജാവേരിയ ഖാനും(52) മികച്ച ബാറ്റിങ് ആണ് നടത്തിയത്. ഇവരുടെ ബാറ്റിംഗ് മികവിലാണ് പാകിസ്ഥാൻ 167 റൺസ് നേടിയത്.ബംഗ്ലാദേശിന് വേണ്ടി ജഹനാര ആലം രണ്ട് വിക്കറ്റുകൾ നേടി. മറുപടി ബാറ്റിങ്ങിൽ സഞ്ജിദ ഇസ്ലാം(45), ഫർഗാന ഹോക്ക്(30) എന്നിവർ മാത്രമാണ് തിളങ്ങിയത്. അവസാന ഓവറുകളിൽ റൻസുകൾ നേടാൻ ബംഗ്ലാദേശിന് കഴിഞ്ഞില്ല.പാകിസ്ഥാന് വേണ്ടി സാദിയ ഇക്ബാൽ മൂന്ന് വിക്കറ്റ് നേടി. ജയത്തോടെ പാകിസ്ഥാൻ മൂന്ന് മത്സരങ്ങൾ ഉള്ള ടി20 പരമ്പര സ്വന്തമാക്കി.

Leave a comment