Foot Ball Top News

ഷെയിഖ് കമാല്‍ കപ്പ്: സെമിയിൽ ഗോകുലത്തിന് പരാജയം 

October 29, 2019

author:

ഷെയിഖ് കമാല്‍ കപ്പ്: സെമിയിൽ ഗോകുലത്തിന് പരാജയം 

ബംഗ്ലാദേശില്‍ നടക്കുന്ന ഷെയിഖ് കമാല്‍ കപ്പില്‍ ഇന്നലെ നടന്ന മൽസരത്തിൽ ഗോകുലത്തിന് തോൽവി. ഇന്നലെ നടന്ന സെമിഫൈനൽ മത്സരത്തിൽ ചിറ്റഗോങ് അബഹാനിയോടാണ് അവർ തോറ്റത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു തോൽവി. തകർപ്പൻ പ്രകടനമാണ് ഗോകുലം നടത്തിയത്, അവസാന നിമിഷം വരെ പൊരുതിയ ഗോകുലം ഒരു ഗോളിനാണ് പരാജയപ്പെട്ടത്ത്. ആദ്യ പകുതിയിൽ ഒരു ഗോളിന് ലീഡ് നേടിയ ഗോകുലത്തെ രണ്ടാം പകുതിയിൽ ചിറ്റഗോങ്  മൂന്ന് ഗോളുകൾ നേടി തോൽപ്പിക്കുകയായിരുന്നു.

മത്സരത്തിൽ എമ്പത്തിയൊമ്പതാം മിനിറ്റിൽ ആണ് ചിറ്റഗോങ്  രണ്ടാം ഗോൾ നേടി മത്സരം സമനിലയിൽ എത്തിച്ചത്. എന്നാൽ ഇഞ്ചുറി ടൈമിൽ മൂന്നാം ഗോൾ നേടി ചിറ്റഗോങ്  വിജയം പിടിച്ചെടുക്കുകയായിരുന്നു. സെമിയിൽ ജയിച്ചിരുന്നെങ്കിൽ  ഈസ്റ്റ് ബംഗാളിന് ശേഷം ഷെയ്ക് കമാല്‍ കപ്പ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ടീമായി ഗോകുലം മാറിയേനെ. ബംഗ്ലാദേശ് ടൂർണമെന്റിൽ ഒരു കേരള ടീം സെമിയിൽ എത്തുന്നത് ഇത് ആദ്യമായാണ്. സെമിയിൽ തോറ്റെങ്കിലും നാട്ടിലേക്ക് മടങ്ങുമ്പോൾ ഗോകുലം എഫ് സിക്ക് അഭിമാനത്തോടെ മടങ്ങാം.

Leave a comment