ടെസ്റ്റിൽ ഇന്ത്യ ഏറ്റവും മികച്ച ഫോമിലാണെന്ന് ഇയാന്‍ ചാപ്പല്‍
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ തരാം ഇയാൻ ചാപ്പൽ രംഗത്ത്. ടെസ്റ്റ് ടീമിൽ മികവ് പുലർത്താൻ ആഗ്രഹിക്കുന്ന ടീമുകൾ ഇന്ത്യൻ ടീമിനെ കണ്ടുപഠിക്കാൻ ആണ് അദ്ദേഹം പറഞ്ഞത്. നിലവിൽ ടെസ്റ്റ് ടീമുകളിൽ ഏറ്റവും മികച്ച ടീം ഇന്ത്യ ആണെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകർപ്പൻ പ്രകടനമാണ് ഇന്ത്യ നടത്തിയത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു.
ടെസ്റ്റിൽ നല്ല ഭാവിയും, ടീമിൻറെ നിലവാരം ഉയർത്തണമെങ്കിലും ടീം ഇന്ത്യയിൽ നിന്ന് പഠിക്കണമെന്ന് ചാപ്പൽ അഭിപ്രായപ്പെട്ടു. ബാറ്റിങ്ങിലും, ബൗളിങ്ങിലും ഇന്ത്യ ഒരേപോലെ മികവ് പുലർത്തുന്നതിനാൽ ഇന്ത്യ അനിശ്ചിത കാലത്തേക്ക് ക്രിക്കറ്റ് ലോകത്തെ മികച്ച ടീമായി നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐസിസി ടെസ്റ്റ് ചമ്പ്യാൻഷിപ്പിൽ ഇന്ത്യ പോയിന്റ് നിലയിൽ ഒന്നാമതാണ്. കളിച്ച അഞ്ച് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു.






































