Cricket Top News

പാകിസ്ഥാൻ ബംഗ്ലാദേശ് ആദ്യ വനിത ടി20 മത്സരത്തിൽ പാകിസ്ഥാന് ജയം 

October 27, 2019

author:

പാകിസ്ഥാൻ ബംഗ്ലാദേശ് ആദ്യ വനിത ടി20 മത്സരത്തിൽ പാകിസ്ഥാന് ജയം 

ബംഗ്ലാദേശ് വനിതകളുടെ പാകിസ്ഥാൻ പര്യടനത്തിലെ ആദ്യ മൽസരത്തിൽ പാകിസ്ഥാന് ജയം. ഇന്നലെ നടന്ന ആദ്യ ടി20 മൽസരത്തിൽ പാകിസ്ഥാൻ ബംഗ്ലാദേശിനെ 14 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ 112 റൺസ് നേടാനെ കഴിഞ്ഞൊള്ളു. പാകിസ്ഥാൻ വനിതകളുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ ബംഗ്ലാദേശിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്ഥാനും ബാറ്റിങ് തകർച്ചയാണ് നേരിടേണ്ടി വന്നത്. വിക്കറ്റുകൾ പെട്ടെന്ന് നഷ്ട്ടമായതോടെ സമ്മർദ്ദത്തിലായ പാകിസ്ഥാൻ പതുക്കെയാണ് റൺസ് നേടിയത്.  ക്യാപ്റ്റൻ ബിസ്മാ മറൂഫും(34),ഒമൈമ സൊഹൈലും(33) നടത്തിയ ചെറുത്ത് നിൽപ്പാണ് പാകിസ്ഥാനെ 126ൽ എത്തിച്ചത്. ബംഗ്ലാദേശിന് വേണ്ടി ജഹനാര ആലം നാല് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിൽ റുമാന അഹമ്മദ് ബംഗ്ലാദേശിന് വേണ്ടി അർദ്ധശതകം നേടിയെങ്കിലും മറ്റാർക്കും തിളങ്ങാൻ കഴിഞ്ഞില്ല. 30 പന്തുകളിൽ നിന്നാണ് താരം അർദ്ധശതകം നേടിയത്. മൂന്ന് മത്സരങ്ങൾ ഉള്ള ടി20 പാരമ്പരയിലെ രണ്ടാം മൽസരം നാളെ നടക്കും.

Leave a comment